കൊയിലാണ്ടി: കേരള സംസ്ഥാന എയ്ഡ്സ് നിയന്ത്രണ സൊസൈറ്റിയുടെ കീഴിൽ കുത്തിവെപ്പിലൂടെ ലഹരി ഉപയോഗിക്കുന്നവർക്കിടയിലുള്ള എച്ച് ഐ വി/എയ്ഡ്സ് തടയുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിച്ചു വരുന്ന ഓയിസ്ക -ഐ ഡി യു സുരക്ഷ പ്രൊജക്റ്റിന്റെ പുതിയ ഡ്രോപ്പ് ഇൻ സെന്റർ (ഡി ഐ സി) സ്ഥാപിച്ചു.

കൊയിലാണ്ടി മുൻസിപ്പാലിറ്റി ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട് ഉദ്ഘാടനം നിർവഹിച്ചു.
ഓയിസ്ക -ഐ ഡി യു സുരക്ഷ പ്രൊജക്റ്റ് ഡയറക്ടർ അരവിന്ദ ബാബു അധ്യക്ഷത വഹിച്ചു.ടി ബി / എയിഡ്സ് നിയന്ത്രണ ഓഫീസർ ഡോ. പി പി പ്രമോദ് കുമാർ ചടങ്ങിൽ മുഖ്യാഥിതിയായിരുന്നു.

കൊയിലാണ്ടി താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ഷീല ഗോപാലകൃഷ്ണൻ, കൊയിലാണ്ടി ചാപ്റ്റർ സെക്രട്ടറി രാമദാസ് മാസ്റ്റർ, പ്രൊജക്റ്റ് മാനേജർ നിഖിൻ ചന്ദ്, എം ഇ എ ഓഫീസർ അശ്വിൻ അശോക് പ്രസംഗിച്ചു.


Discussion about this post