കൊയിലാണ്ടി: വാഹനങ്ങൾക്ക് ഭീഷണിയായി റോഡിൽ പരന്നൊഴുകിയ ഓയിൽ നീക്കം ചെയ്ത് അഗ്നി രക്ഷാ സേന. നിരവധി വാഹനങ്ങൾ റോഡിലൊഴുകിയ ഓയിലിൽ തെന്നി വീണതിനെ തുടർന്ന് കൊയിലാണ്ടി അഗ്നി രക്ഷാ സേനയെ വിവരമറിയിക്കുകയായിരുന്നു.
ഇന്നലെ രാത്രി 12 ഓടെയാണ് ഓയിൽ ചോർച്ച ശ്രദ്ധയിൽ പെട്ടത്.
പെരുവട്ടൂർ മുതൽ മുത്താമ്പി പാലം വരെ റോഡിൽ ഓയിൽ പരന്നിരുന്നു. വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ സേനാംഗങ്ങൾ റോഡിൽ പരന്ന ഓയിൽ നീക്കം ചെയ്തു.
എഫ് ആർ ഒ എൻ എം രതീഷ് ന്റെ നേതൃത്വത്തിൽ എം ജാഹിർ, ഇ എം നിധിപ്രസാദ്, അമൽദാസ്, കെ ഷാജു, ഹോം ഗാർഡ് ഓംപ്രകാശ് എന്നിവർ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു.
Discussion about this post