തിരുവനന്തപുരം: ഇന്ധന നികുതിയില്‍ സംസ്ഥാനങ്ങളെ അകാരണമായി പഴിക്കുന്നുവെന്നും പ്രധാനമന്ത്രിയില്‍ നിന്നും ഉണ്ടാകാന്‍ പാടില്ലാത്ത വിമര്‍ശനമാണിതെന്നും മുഖ്യമന്ത്രി പിണറായി വിജയന് വിമര്‍ശിച്ചു. സംസ്ഥാനങ്ങള്‍ ഇന്ധന നികുതി കുറയ്ക്കണമെന്ന പ്രധാനമന്ത്രിയുടെ പരാമര്‍ശത്തോട് എതിര്‍പ്പ് പ്രകടിപ്പിച്ച് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.

വിലക്കയറ്റത്തിന്റെ ഉത്തരവാദിത്വം കേന്ദ്രം, സംസ്ഥാനങ്ങളുടെ മേല്ചാരുകയാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. അതേസമയം, പ്രധാനമന്ത്രിയുടെ പ്രസ്താവന ലജ്ജാകരമാണെന്ന് തെലുങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവു പ്രതികരിച്ചു. കേന്ദ്രം കൂട്ടിയത് പോലെ സംസ്ഥാനങ്ങള്‍ നികുതി കൂട്ടിയിട്ടില്ല. പ്രധാനമന്ത്രിയുടെ പ്രസ്താവനയ്ക്ക് പിന്നില്‍ സംസ്ഥാനങ്ങളുടെ വരുമാനം കുറയ്ക്കാനുള്ള ഗൂഢാലോചനയാണെന്നും അദ്ദേഹം ആരോപിച്ചു.



































Discussion about this post