
പയ്യോളി: കേന്ദ്രത്തിലെ നരേന്ദ്ര മോദി സർക്കാർ ഇന്ധന നികുതി രണ്ടു തവണകളായി കുറച്ചിട്ടും ആനുപാതികമായി ഇന്ധന നികുതി കുറയ്ക്കാത്ത പിണറായി സർക്കാരിൻ്റെ ജനവഞ്ചനയ്ക്കെതിരെ ബി ജെ പി പയ്യോളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി.

പയ്യോളി ടൗണിൽ നടന്ന പ്രകടനത്തിന് മണ്ഡലം പ്രസിഡണ്ട് എ കെ ബൈജു, കെ എം ശ്രീധരൻ, കെ സി രാജീവൻ, പി സുനിൽ മാസ്റ്റർ, പ്രജീഷ് കോട്ടക്കൽ, തടത്തിൽ പ്രദീപൻ, സനൽരാജ്, എസ് കെ ബാബു നേതൃത്വം നൽകി.




































Discussion about this post