പയ്യോളി: ദേശീയ പാതയിൽ ഇരിങ്ങൽ ഓയിൽ മില്ലിനു സമീപം റോഡിൽ ഓയിൽ പരന്നത് അപകടങ്ങൾക്കിടയാക്കി.നിരവധി ഇരുചക്ര വാഹനങ്ങൾ അപകടത്തിൽ പെട്ടു. ഇതേ തുടർന്ന് ഹൈവേ പോലീസിന്റെ നേതൃത്വത്തിൽ റോഡിൽ മണ്ണ് വിതറി പരിഹാരം കണ്ടെത്തി. എസ് ഐ രവീന്ദ്രൻ, സി പി ഒമാരായ ശ്രീജിത്ത്, ജംഷീർ,വിനീഷ് എന്നിവർ നേതൃത്വം നൽകി.
ഇന്ന് രാവിലെയോടെയാണ് ദേശീയപാതയിൽ ഇരുചക്രവാഹനങ്ങൾ തെന്നി വീണു അപകടത്തിൽ പെട്ടുതുടങ്ങിയത്. കാറുകളും തെന്നി മാറാൻ തുടങ്ങിയതോടെ, റോഡ് പരിശോധിച്ചപ്പോഴാണ് ഓയിൽ പരന്നത് ശ്രദ്ധയിൽ പെട്ടത്. തുടർന്ന് പോലീസിന്റെ നേതൃത്വത്തിൽ ഓയിൽ പരന്നയിടത്ത് മണ്ണ് വിതറി പരിഹാരമുണ്ടാക്കി. ഇന്നലെ രാത്രിയിൽ ഏതെങ്കിലും വാഹനത്തിൽ നിന്നും ചോർന്നു, പടർന്നതായിരിക്കുമെന്നാണ് പോലീസിന്റെ നിഗമനം.
റോഡിൽ മണ്ണിട്ട് പരിഹാരം കണ്ടെത്തിയതോടെ അത് മറ്റൊരു പ്രശ്നത്തിന് കാരണമായി. റോഡിൽ വിതറിയ മണ്ണ് കാറ്റിൽ പറന്നു കാണാനും ശ്വസിക്കാനും പറ്റാത്ത അവസ്ഥയിലായതായി നാട്ടുകാർ പറഞ്ഞു. എങ്കിലും റോഡിൽ അപകടങ്ങൾ ഒഴിവായല്ലോ എന്ന ആശ്വാസത്തിലാണ് നാട്ടുകാർ.
Discussion about this post