മേലടി എസ്.എൻ.ബി.എം ഗവ:യു .പി .സ്കൂളിൽ ഓഫീസ് അറ്റൻഡൻ്റിൻ്റെയും പാർട്ട് ടൈം ഉറുദു അധ്യാപകൻ്റെയും താത്ക്കാലിക നിയമനം.
ദിവസ വേതനാടിസ്ഥാനത്തിലുള്ള താത്ക്കാലിക നിയമനത്തിനുള്ള അഭിമുഖം 2022 ഫെബ്രുവരി 23 ന് സ്കൂൾ ഓഫീസിൽ വെച്ച് നടക്കും.പാർട് ടൈം ഉറുദു അധ്യാപക നിയമനത്തിന് നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ ബന്ധപ്പെട്ട അസൽ രേഖകൾ സഹിതം രാവിലെ 10.30നും ഓഫീസ് അറ്റൻഡൻറ് നിയമനത്തിന് പി.എസ്.സി. ലാസ്റ്റ് ഗ്രേഡ് സെർവൻ്റ് പ്രിലിമിനറി ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള ഉദ്യോഗാർഥികൾ ബന്ധപ്പെട്ട അസൽ രേഖകൾ സഹിതം രാവിലെ 11.30 നും അഭിമുഖത്തിന് നേരിട്ട് ഹാജരാവേണ്ടതാണ്. അഭിമുഖത്തിന് വരുന്നവർ രണ്ട് ഡോസ് കോവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റ് നിർബന്ധമായും കൊണ്ടുവരേണ്ടതാണ്.
Discussion about this post