പൂഞ്ഞാര്‍: ഭരണങ്ങാനത്തിനു സമീപം ഇടപ്പാടിയില്‍ ഉണ്ടായ വാഹനാപകടത്തില്‍ ദീപിക പരസ്യ വിഭാഗം തൊടുപുഴ ഏരിയ മാനേജര്‍ പൂഞ്ഞാര്‍ മണിയന്‍കുന്ന് വെട്ടിക്കല്‍ ജിയോ ജോര്‍ജ് (58) മരിച്ചു. തിങ്കളാഴ്ച രാത്രി ഏഴോടെയാണ് ഇദ്ദേഹം സഞ്ചരിച്ചിരുന്ന ബൈക്ക് അപകടത്തില്‍പ്പെട്ടത്.
പാലായില്‍ നിന്നും പൂഞ്ഞാറിലെ വീട്ടിലേക്കു പോകുമ്പോഴായിരുന്നു അപകടം. ഉടന്‍ തന്നെ ഭരണങ്ങാനത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളജിലും എത്തിച്ചെങ്കിലും ഇന്നു രാവിലെ 11 ഓടെ മരണം സംഭവിച്ചു.
സംസ്കാരം പിന്നീട്. ഭാര്യ ഡോ. ലെനി ജിയോ കടുത്തുരുത്തി മാമല കുടുംബാംഗം. മക്കള്‍: മേഖ, വര്‍ഷ, ആകാശ്.
Discussion about this post