കൊല്‍ക്കത്ത: ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലി കിട്ടിയതിലുള്ള അസൂയയും അപകര്‍ഷതാബോധവും കാരണം അവരുടെ കൈപ്പത്തി വെട്ടിമാറ്റി ഭര്‍ത്താവ്. ബംഗാളിലെ ഈസ്റ്റ് ബുര്‍ധ്വാന്‍ ജില്ലയിലെ കേതുഗ്രാമില്‍ തിങ്കളാഴ്ചയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്.

ആരോഗ്യ വിഭാഗത്തിലെ നഴ്‌സ് ആയാണ് ഭാര്യ രേണു ഖാത്തുന് ജോലി കിട്ടിയത്. ഇതില്‍ പ്രകോപിതനായ ഭര്‍ത്താവ് രേണുവിന്‍റെ കൈപ്പത്തി വെട്ടിമാറ്റുകയായിരുന്നു. രേണുവിനെ ഷേര്‍ മുഹമ്മദ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും വെട്ടിമാറ്റിയ കൈപ്പത്തി കൂടെ കൊണ്ടുപോയില്ല. ഡോക്ടര്‍മാര്‍ക്ക് ഒരു തരത്തിലും ആ കൈപ്പത്തി ശസ്ത്രക്രിയയിലൂടെ തുന്നിച്ചേര്‍ക്കാന്‍ അവസരം കൊടുക്കാതിരിക്കാനായിരുന്നു ഈ നീക്കം. ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തതിനു പിന്നാലെ ഇയാള്‍ മുങ്ങി. ഇയാളുടെ കുടുംബവും ഒളിവില്‍പ്പോയി.

നഴ്‌സിങ് പഠിച്ചശേഷം സമീപ നഗരമായ ദുര്‍ഗാപുരിലെ സ്വകാര്യ ആശുപത്രിയില്‍ പരിശീലനത്തിലായിരുന്നു രേണുവെന്ന് നാട്ടുകാര്‍ പറയുന്നു. അടുത്തിടെ സര്‍ക്കാരില്‍ ജോലി ലഭിക്കുകയും ചെയ്തു. ഇതാവാം ഭര്‍ത്താവിനെ പ്രകോപിപ്പിച്ചത്. ഷേര്‍ മുഹമ്മദിന് ജോലിയില്ല. സര്‍ക്കാര്‍ ജോലി ലഭിച്ച ഭാര്യ തന്നെ വിട്ടുപോകുമെന്ന് ഇയാള്‍ ഭയന്നിരിക്കാമെന്നും നാട്ടുകാര്‍ പറയുന്നു. ജോലിക്കു പോകരുതെന്ന് ഭാര്യയോട് ഷേര്‍ മുഹമ്മദ് പറയാറുണ്ടായിരുന്നു. ഇതു സംബന്ധിച്ച് ഇരുവരും തമ്മില്‍ തര്‍ക്കം ഉണ്ടാവുകയും ചെയ്തിരുന്നു. എന്നാല്‍ ജോലിക്കു പോകാന്‍തന്നെയായിരുന്നു രേണുവിന്റെ തീരുമാനം.




































Discussion about this post