വടകര : അയനിക്കാട് സ്വദേശിയായ നഴ്സ് വടകരയിൽ ട്രെയിൻ തട്ടി മരിച്ച നിലയിൽ. അയനിക്കാട് മഠത്തിൽ മുക്ക് ചെറുവലത്ത് അമ്പാടിയിൽ ബാബുരാജിന്റെ മകൾ ഗായത്രിയാണ് (23) മരിച്ചത്. ഇന്നു രാവിലെ ഒമ്പതരയോടെ വടകര റെയിൽവെ സ്റ്റേഷന് ഒന്നര കിലോമീറ്റർ വടക്ക് മാറി പൂവാടൻഗേറ്റിനു സമീപമാണ് സംഭവം. സി എം ആശുപത്രിയിൽ
നേത്രരോഗ വിഭാഗത്തിൽ നഴ്സിംഗ് ട്രെയിനിയാണ്. രാവിലെ വീട്ടിൽ നിന്നിറങ്ങിയ ഗായത്രി ഹോസ്പിറ്റലിൽ എത്തിയിരുന്നില്ല. വടകര പോലീസ് ഇൻക്വസ്റ്റ് ചെയ്ത മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
Discussion about this post