തിക്കോടി : തിക്കോടി കല്ലകത്ത് ബീച്ച് പ്ലാസ്റ്റിക് മുക്തമാക്കി പേരാമ്പ്രയിലെ എൻ എസ് വളണ്ടിയർമാരുടെ ശ്രമദാനം. പേരാമ്പ്ര സി കെ ജി ഗവണ്മെന്റ് കോളേജിലെയും, സിൽവർ ആർട്സ് ആൻഡ് സയൻസ് കോളേജിലെയും എൻ എസ് എസ് വളണ്ടിയർമാർ
സംയുക്തമായയാണ് പരിപാടി സംഘടിപ്പിച്ചത്. തിക്കോടി ഗ്രാമ പഞ്ചായത്ത് 14 -ാം വാർഡ് മെമ്പർ വി കെ അബ്ദുൽ മജീദ് പരിപാടി ഉദ്ഘാടനം ചെയ്തു. എൻ എസ് എസ് പ്രോഗ്രാം മാനേജർമാരായ പ്രദുഷ, റംഷിദ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
Discussion about this post