കൊയിലാണ്ടി : ഹയർസെക്കൻഡറി വിഭാഗം നാഷണൽ സർവീസ് സ്കീമിന്റെ ജില്ലാതലത്തിലെ മികച്ച വളണ്ടിയറായ ആര്യ സന്തോഷിനെ തിരുവങ്ങൂർ ഹയർ സെക്കൻഡറി സ്കൂളിലെ എൻ എസ് എസ് യൂണിറ്റ് അനുമോദിച്ചു. പി ടി എ പ്രസിഡന്റ് വി മുസ്തഫ അധ്യക്ഷത വഹിച്ച ചടങ്ങിൽ കൊയിലാണ്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി എം
ബാബു രാജ് ആര്യ സന്തോഷിന് ഉപഹാരം നൽകി. എൻ എസ് എസ് ജില്ലാ കൺവീനർ എസ് ശ്രീചിത് എൻഎസ്എസ് സന്ദേശം നൽകി. പ്രിൻസിപ്പൽ ടി കെ ഷെറീന, പ്രോഗ്രാം ഓഫീസർ ആർ സി ബിജിത്ത് , സ്റ്റാഫ് സെക്രട്ടറി കെ ദീപു , ഡോ ബിനു എൻ ദാസ്, പി വി നന്ദിത അനന്തലക്ഷ്മി, അഭിനവ്, മുഹമ്മദ് സനിൻ തുടങ്ങിയവർ പ്രസംഗിച്ചു.
Discussion about this post