വടകര : യുവാക്കളിലും കുട്ടികളിലും വർദ്ധിച്ചു വരുന്ന ലഹരിയുടെ ഉപയോഗത്തിനെതിരെ യൂത്ത് കോൺഗ്രസ് വടകര നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ലഹരി ഉപയോഗത്തിലൂടെ ഉണ്ടാകുന്ന ദോഷഫലങ്ങളെ കുറിച്ചുള്ള നോട്ടീസ് വിതരണ ക്യാമ്പയിൻ സംഘടിപ്പിച്ചു.
വടകര നഗരത്തിലെ സ്കൂളുകൾക്കു മുമ്പിലും, വടകര പഴയ ബസ് സ്റ്റാൻഡ്, ലിങ്ക് റോഡ്, പുതിയ ബസ്റ്റാൻഡ് എന്നിവ കേന്ദ്രീകരിച്ചു കൊണ്ടാണ് നോട്ടീസ് ക്യാമ്പയിൻ നടത്തിയത്. നിയോജകമണ്ഡലം പ്രസിഡന്റ് സി. നിജിൻ, ജില്ലാ ജനറൽ സെക്രട്ടറി അനന്യ പ്രകാശ്,
അഭിനന്ദ് ജെ മാധവ്, ജുനൈദ് കാർത്തികപ്പള്ളി, ഷോണ അഴിയൂർ, കെ കെ കൃഷ്ണദാസ്, ജയകൃഷ്ണൻ പറമ്പത്ത്, അതുൽ ബാബു, ജിബിൻരാജ് കൈനാട്ടി, സിജു പുഞ്ചിരിമിൽ, അശ്വിൻ ഭാസ്കർ, എൻ പി ബർജാസ്, എം പി സെനിൻ അബ്ദുള്ള, സഞ്ജയ് സുധാകർ എന്നിവർ നേതൃത്വം നൽകി.
Discussion about this post