
കൊയിലാണ്ടി: ജീവിതഗന്ധിയായ ഒട്ടേറെ നാടകങ്ങൾ മലയാളത്തിന് സമ്മാനിച്ച ഒ ഉദയ ചന്ദ്രൻ (69) അന്തരിച്ചു. ഇന്ന് കാലത്ത് കൊയിലാണ്ടി ചേലിയയിലുള്ള ‘ശ്രുതിലയ’ത്തിൽ വെച്ചായിരുന്നു അന്ത്യം. എഴുപതുകളിലും എൺപതുകളിലും നാടക രചയിതാവും, ഗാന രചയിതാവും, സംവിധായകനുമായി കോഴിക്കോട്ടെ നാടകവേദിയിൽ നിറഞ്ഞുനിന്ന നാടകക്കാരൻ. അരങ്ങിന്റെ സാധ്യതകൾ അനുഭവങ്ങളിലൂടെ മനസ്സിലാക്കിയ ഒറ്റയാൻ. ഇതൊക്കെയായിരുന്നു ഉദയചന്ദ്രൻ. സാമൂഹികമായ ഉത്ക്കണ്ഠ പുലർത്തുന്ന കാലികപ്രസക്തമായ നാടകങ്ങളാണ് ഉദയചന്ദ്രൻ എഴുതിയത്.

സംഗ്രാഹം, ശ്രുതിലയം, പാതിരാവിൽ കണ്ട സ്വപ്നം, ചിതയിൽ നിന്നും ചിലർ, വലംപിരിശംഖ്, അങ്ങിനെ ഒട്ടേറെ നാടകങ്ങൾ അദേഹത്തിൻ്റെതായുണ്ട്.
പരേതരായ പിലാശ്ശേരി രാവുണ്ണി നായരുടേയും ഒതയമംഗലത്ത് സൗദാമിനി അമ്മയുടേയും മകനാണ്. ഭാര്യ ഗീത, മകൻ ജിതിൻ ചന്ദ്രൻ (ദുബായ്), സഹോദരങ്ങൾ വനജ (കോൺഗ്രസ്സ് കരുവിശ്ശേരി മണ്ഡലം സെക്രട്ടറി), ശൈലജ, പരേതരായ സുധാകരൻ, മദനമോഹൻ, നിർമ്മല.

Discussion about this post