ന്യൂഡൽഹി: നോർത്ത് സെൻട്രൽ റെയിൽവേയിൽ (എൻസിആർ) അപ്രന്റിസ് തസ്തികയിലുള്ള 1659 ഒഴിവിലേക്ക് റെയിൽവേ റിക്രൂട്ട്മെന്റ് സെൽ (ആർആർബി) അപേക്ഷ ക്ഷണിച്ചു. ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ഓഗസ്റ്റ് 1 ആണ്.
യോഗ്യത:
അംഗീകൃത ബോർഡിൽ നിന്ന് കുറഞ്ഞത് 50 ശതമാനം മാർക്കോടെ SSLC/മെട്രിക്കുലേഷൻ/ 10-ാം ക്ലാസ് പരീക്ഷയോ തത്തുല്യമായ പരീക്ഷയോ (10+2 പരീക്ഷാ സമ്പ്രദായത്തിന് കീഴിൽ) വിജയിച്ചിരിക്കണം. കൂടാതെ ബന്ധപ്പെട്ട ട്രേഡിൽ ITI പാസായിരിക്കണം.
പ്രായപരിധി:
15 മുതൽ 24 വയസ് വരെ. (2022 ഓഗസ്റ്റ് 1 അടിസ്ഥാനമാക്കി)
അപേക്ഷാ ഫീസ്: 100 രൂപ. എസ്.സി/എസ്.ടി/പിഡബ്ല്യൂഡി/വനിതകൾ എന്നീ വിഭാഗക്കാർ ഫീസ് അടയ്ക്കേണ്ടതില്ല. ഡെബിറ്റ് കാർഡ്/ക്രെഡിറ്റ് കാർഡ്/ഇന്റർനെറ്റ് ബാങ്കിംഗ് തുടങ്ങിയവ ഉപയോഗിച്ച് പേയ്മെന്റ് നടത്താം.
കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും താഴെ കൊടുത്ത വെബ് സൈറ്റ് സന്ദർശിക്കുക.
https://rrcpryj.org/
Discussion about this post