കുവൈത്ത് സിറ്റി: കുവൈത്തിൽ തീപിടിത്തത്തിൽ മരിച്ച തിരൂർ സ്വദേശി നൂഹ് മരണത്തിലേക്ക് പോയത് കൂടെ ഉള്ളവർക്ക് രക്ഷപ്പെടാനുള്ള അവസരം ഒരുക്കിയ ശേഷം. കൂടെ താമസിച്ചവരെ അപകട വിവരം അറിയിച്ച് രക്ഷപെടാൻ നിർദ്ദേശം നൽകിയ ശേഷമാണ് നൂഹ് പുക നിറഞ്ഞിടത്ത് പെട്ടു പോയത്. നൂഹ് വിവരം അറിയിച്ചവർ രക്ഷപ്പെടുകയും നൂഹ് മരണത്തിന് കീഴടങ്ങുകയും ചെയ്തെന്നും ബന്ധു ഇസ്മായിൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
അപകട സമയത്ത് കൂടെ താമസിച്ചിരുന്നവർക്ക് രക്ഷപ്പെടാന്‍ മുന്നറിയിപ്പ് നൽകിയ നൂഹിന് പക്ഷെ സ്വന്തം ജീവൻ രക്ഷിക്കാനായില്ല. കൂട്ടായി റാത്തീബ് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നൂറുകണക്കിനാളുകളുടെ സാന്നിദ്ധ്യത്തിലാണ് നൂഹിനെ ഖബറടക്കിയത്. പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പ്രാർത്ഥനക്ക് നേതൃത്വം നൽകി.
Discussion about this post