കൊയിലാണ്ടി: മഹായുദ്ധങ്ങൾ ബാക്കി വെച്ച ദുരിതങ്ങൾ ഇന്നും ലോകത്തുനിന്ന് വേർപെട്ടു പോയിട്ടില്ല. യുദ്ധത്തിന്റെ ഓർമ്മ എന്നും നടുക്കുന്നതാണ്. ഇപ്പോഴിതാ വീണ്ടും ലോകത്തിനെ മുൾമുനയിൽ നിർത്തി കൊണ്ട് മൂന്നാം ലോകമഹായുദ്ധത്തിലേക്കോ എന്ന സന്ദേഹമുണർത്തി യുദ്ധം വീണ്ടും. യുദ്ധ കെടുതിയിൽ ബലിയാടാവുന്നത് എപ്പോഴും കുട്ടികളാണ്, എന്ന ആശയത്തിന് തിരുവങ്ങൂർ ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർഥികൾ ദൃശ്യാവിഷ്കാരമൊരുക്കി. ദേശീയപാതാ വികസനത്തിനായ് പൊളിച്ച കെട്ടിടാവശിഷ്ടങ്ങൾക്കിടയിലായിരുന്നു ദൃശ്യാവിഷ്കാരം നടത്തിയത്. സംഭവം ആദ്യം കാഴ്ചക്കാരിൽ ആശങ്ക ഉണ്ടാക്കിയെങ്കിലും കാര്യം മനസ്സിലായതോടെ അഭിനന്ദനങ്ങളുമായ് ഒട്ടേറേപ്പേരെത്തി.
തിരുവങ്ങൂർ ഹയർ സെക്കണ്ടറി സ്കൂൾ ആർട്സ് ക്ലബ്ബിന്റെയും പരിസ്ഥിതി ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ യുദ്ധ ഭീകരതയെ തുറന്നു കാട്ടാനായാണ് ദൃശ്യാവിഷ്കാരം ഒരുക്കിയത്. വിദ്യാർഥികളായ പി എസ് അഭിജിത്ത്, ടി ദേവിക, കെ ടി വിഷ്ണു നന്ദൻ, നിരഞ്ജന, അഭിനവ് ജീവൻ എന്നിവർ പങ്കെടുത്തു.
പ്രധാനാധ്യാപിക വിജിത ടീച്ചർ, സ്റ്റാഫ് സെക്രട്ടറി കൃഷ്ണദാസ് പ്രസംഗിച്ചു. അധ്യാപകരായ ഹാറൂൺ അൽ ഉസ്മാൻ, കെ നിശാന്ത് എന്നിവർ നേതൃത്വം നൽകി.
Discussion about this post