ചിങ്ങപുരം: റഷ്യ-യുക്രൈൻ യുദ്ധം ആരംഭിച്ച സാഹചര്യത്തിൽ ലോക സമാധാനവും ശാന്തിയും പുലരുവാനായി വന്മുകം – എളമ്പിലാട് എം എൽ പി സ്കൂൾ വിദ്യാർത്ഥികൾ ശാന്തിദീപം തെളിയിച്ച് യുദ്ധവിരുദ്ധ വലയം തീർത്തു.
പ്രധാനാധ്യാപിക എൻ ടി കെ സീനത്ത് ഉദ്ഘാടനം ചെയ്തു. എസ് ആർ ജി കൺവീനർ പി കെ അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു.
സ്കൂൾ ലീഡർ എ ആർ അമേയ യുദ്ധവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പി നൂറുൽ ഫിദ, തനിഷ്ക് ചാത്തോത്ത്, വി ടി ഐശ്വര്യ, എന്നിവർ പ്രസംഗിച്ചു.
Discussion about this post