പയ്യോളി: ലോക വിനാശത്തിന് കാരണമാകുന്ന യുദ്ധം അവസാനിപ്പിക്കണമെന്ന സന്ദേശം പകർന്ന് ഇരിങ്ങൽ നന്മ സാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ യുദ്ധവിരുദ്ധ ദീപം തെളിയിച്ചു.
നന്മ പ്രസിഡണ്ടും വിമുക്ത ഭടനുമായ ഒ എൻ ഷാജി ദീപം തെളിയിച്ചു ഉദ്ഘാടനം ചെയ്തു. തുടർന്ന് അംഗങ്ങൾ യുദ്ധവിരുദ്ധ പ്രതിജ്ഞയെടുത്തു.
കുട്ടികളും സ്ത്രീകളുമടക്കം നിരവധിയാളുകൾ പരിപാടിയിൽ പങ്കെടുത്തു.
ചടങ്ങിന് ഒ എൻ പ്രജീഷ് കുമാർ, ബൈജു ഇരിങ്ങൽ, എം വി സന്ദീപ്, ബിജു പുത്തൂക്കാട്, കെ കെ ലിജീഷ് കുമാർ, ടി രമേശൻ, ഒ കെ അശോകൻ, ഒ കെ ചന്ദ്രൻ, എം വി ഷൈജു എന്നിവർ നേതൃത്വം നല്കി.
Discussion about this post