
കൊയിലാണ്ടി: ‘നോ സീറ്റ് ബെൽറ്റ് സ്പെഷൽ ഡ്രൈവി’ൻ്റെ ഭാഗമായി കൊയിലാണ്ടി എസ് ഐ എം എൻ അനൂപിൻ്റെയും കൊയിലാണ്ടി ട്രാഫിക് പോലീസിൻ്റയും നേതൃത്വത്തിൽ വാഹനങ്ങളിലെ സീറ്റ് ബെൽറ്റ് പരിശോധന കർശനമാക്കി.

വടക്കാഞ്ചേരി അപകടത്തിൻ്റെ പശ്ചാത്തലത്തിലാണ് ഡി ജി പിയുടെ നിർദേശപ്രകാരം സംസ്ഥാന വ്യാപകമായി 16 മുതൽ 31 വരെ ‘നോ സീറ്റ് ബെൽറ്റ് സെപെഷ്യൽ ഡ്രൈവ്’ നടപ്പിലാക്കുന്നത്.

കൊയിലാണ്ടി ദേശീയപാതയിൽ നന്തി 20 -ാം മൈൽസ് മുതൽ കോരപ്പുഴ വരെയും, സ്റ്റേറ്റ് ഹൈവേയിൽ കണയങ്കോട് വരെയും, പോലീസ് സംഘം പരിശോധന നടത്തി. ഇതിനോ ടകം 30 ഓളം പേർക്കെതിരെ കേസെടുത്തു. ചിലരെ സീറ്റ് ബെൽറ്റിൻ്റെ പ്രാധാന്യത്തെ കുറിച്ച് ബോധവൽക്കരിച്ചു.

പരിശോധനയ്ക്ക് ട്രാഫിക് എസ് ഐമാരായ എൻ കെദിനേശൻ, കെ സി പൃഥ്വിരാജൻ, ബിന്ദു കുമാർ, രാജീവൻ തുടങ്ങിയവർ നേതൃത്വം നൽകി.

Discussion about this post