കൊച്ചി: ശബരിമലയില്‍ തീര്‍ത്ഥാടകരുടെ തിരക്ക് നിയന്ത്രണാതീതമായി തുടരുന്ന സാഹചര്യത്തില്‍ കര്‍ശന നടപടികളുമായി ഹൈക്കോടതി. ബുക്കിങ് ഇല്ലാതെ ശബരിമലയിലേക്ക് ആരേയും പ്രവേശിപ്പിക്കരുതെന്ന് ഹൈക്കോടതി ദേവസ്വം ബെഞ്ച് നിര്‍ദേശിച്ചു.
വെര്‍ച്വല്‍ബുക്കിങ്ങും സ്പോട്ട്ബുക്കിങ്ങും ഇല്ലാതെ ആരേയും കടത്തിവിടരുന്നെന്നാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. ശബരിലമയില്‍ ഭക്തരെ സഹായിക്കുന്നതിനായി സമീപത്തെ കോളേജുകളിലെ എന്‍എസ്എസ് എന്‍സിസി കേഡറ്റുകളുടെ സഹായം ദേവസ്വംബോര്‍ഡിന് തേടാമെന്നും ഹൈക്കോടതി അറിയിച്ചു. പമ്പയില്‍ നിന്ന് സന്നിധാനത്തേക്കുള്ള കാനനപാതയില്‍ ശുചിത്വമുറപ്പാക്കാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
Discussion about this post