കൊച്ചി: ഫോർട്ടുകൊച്ചിയിലെ നമ്പർ 18 ഹോട്ടൽ ഉടമ റോയി, സൈജു, അഞ്ജലി എന്നിവർക്കെതിരെ കൂടുതൽ പോക്സോ പരാതികളുമായി പരാതിക്കാരി. അഞ്ജലിയുടെ കൺസൾട്ടൻസി സ്ഥാപനത്തിലെ ജീവനക്കാരുടെ രണ്ടു മക്കളെ ലഹരിമരുന്നു നൽകി ലൈംഗികമായി ദുരുപയോഗം ചെയ്തെന്ന വെളിപ്പെടുത്തലിനെ തുടർന്നാണ് കേസ്.
16 വയസ്സുള്ള പെൺകുട്ടികളിൽ ഒരാൾക്കു പകരം അവരുടെ മാതാവാണ് പൊലീസിനു മൊഴി നൽകിയത്. 9 പെൺകുട്ടികൾ മജിസ്ട്രേറ്റിനു മുന്നിൽ മൊഴി നൽകിയിട്ടുണ്ട്. നേരിട്ട ദുരനുഭവത്തിന്‍റെ ഞെട്ടലിൽനിന്നു മാറിയിട്ടില്ലാത്ത പെൺകുട്ടി വലിയ കരച്ചിലോടെയാണ് പൊലീസിനോടു സംസാരിച്ചത്. പെൺകുട്ടി സാധാരണ നിലയിലെത്തിയ ശേഷം തുടർനടപടി സ്വീകരിക്കാനാണ് പൊലീസ് തീരുമാനം
കോഴിക്കോട്ടുനിന്നു ടാക്സിയിലാണ് ആറു യുവതികളുമായി അഞ്ജലി കൊച്ചിയിലെത്തിയത്. ഇവിടെ ആഡംബര ഹോട്ടലിൽ താമസിപ്പിച്ച ശേഷം സൈജുവിന്‍റെ പക്കലുണ്ടായിരുന്ന ആഡംബര കാറിലാണ് നമ്പർ 18 ഹോട്ടലിലേക്കു കൊണ്ടു പോയത്. കോഴിക്കോട് ഡെലിവറി ആപ് എന്ന പേരിൽ നടത്തിയിരുന്ന സ്ഥാപനത്തിൽ പെൺകുട്ടികളെ നിയമിച്ചിരുന്നത് ലഹരിക്കടത്തിനും പാർട്ടികളിൽ പങ്കെടുപ്പിച്ചു ദുരുപയോഗം ചെയ്യുന്നതിനുമായിരുന്നു
ഹോട്ടലിൽനിന്നു ലഹരിപാനീയം കുടിക്കാൻ നൽകിയെങ്കിലും അതിനു തയാറാകാതിരുന്നതാണ് ഇവരെ വലയിൽപെടുന്നതിൽനിന്നു രക്ഷിച്ചത്.
Discussion about this post