കൊച്ചി: നമ്പര്‍ 18 ഹോട്ടലില്‍ പീഡനത്തിനിരയായ പെണ്‍കുട്ടിയെ കൊച്ചിയിലെത്തിച്ചത് കോഴിക്കോടു സ്വദേശിനി അഞ്ജലി വടക്കേപുരയ്ക്കലെന്ന് ഇര. റോയി വയലാറ്റിനെതിരായ പോക്‌സോ കേസ് ഇരയുടേതാണ് ഈ വെളിപ്പെടുത്തല്‍. അന്‍സി കബീറും(25) അഞ്ജന ഷാജനും(26), സൈജു കാറില്‍ പിന്തുടര്‍ന്നതിനെ തുടര്‍ന്ന് അപകടത്തില്‍ മരിച്ച സംഭവത്തിന് ഏഴു ദിവസം മുമ്പാണ് ഇവര്‍ കൊച്ചിയിലേയ്ക്കു കൊണ്ടുവന്ന് ദുരുപയോഗം ചെയ്തതെന്ന് ഇരയായ പെണ്‍കുട്ടി വെളിപ്പെടുത്തി. സൈജുവിന്‍റെ സുഹൃത്താണ് അഞ്ജലിയെന്നും റിപ്പോര്‍ട്ടുണ്ട്.
കോഴിക്കോട് മാര്‍ക്കറ്റിങ് കണ്‍സള്‍ട്ടന്‍സി നടത്തുന്ന അഞ്ജലി ബിസിനസ് മീറ്റിന് എന്ന പേരിലാണ് താനുള്‍പ്പടെ അഞ്ചിലേറെ പെണ്‍കുട്ടികളെ കൊച്ചിയിലേയ്ക്കു കൂട്ടിക്കൊണ്ടു വന്നതെന്ന് പെണ്‍കുട്ടി വെളിപ്പെടുത്തുന്നു. കുണ്ടന്നൂരുള്ള ആഡംബര ഹോട്ടലില്‍ താമസിപ്പിച്ച ശേഷം രാത്രി സൈജുവിന്റെ ആഡംബര കാറില്‍ രാത്രി നമ്പര്‍ 18 ഹോട്ടലില്‍ എത്തിക്കുകയായിരുന്നു. കോഴിക്കോട് അഞ്ജലി നടത്തുന്ന സ്ഥാപനത്തിലെ യുവതികളെ പലരെയും സ്ഥിരമായി കൊച്ചിയിലെത്തിച്ച് ലഹരിക്ക് അടിമയാക്കി ദുരുപയോഗം ചെയ്തിരുന്നു. ഇതില്‍ പലരും ഇപ്പോള്‍ പരാതിയുമായി മുന്നോട്ടു വരികയും കഴിഞ്ഞ ദിവസം മജിസ്‌ട്രേറ്റിനു മുന്നില്‍ മൊഴി നല്‍കിയതായും ഇവര്‍ പറയുന്നു.
Discussion about this post