പയ്യോളി: സംസ്ഥാനത്തെ എല്ലാ കുടുംബങ്ങളിലും കാർഷിക സംസ്കാരം ഉണർത്തുക, കേരളത്തെ ഭക്ഷ്യ സ്വയംപര്യാപ്തതയിൽ എത്തിക്കുക എന്നീ ലക്ഷ്യത്തോടെ മുഖ്യമന്ത്രിയുടെ രണ്ടാം നൂറ് ദിന പരിപാടിയിൽ ഉൾപ്പെടുത്തി കേരളമൊട്ടാകെ നടപ്പിലാക്കുന്ന ‘ഞങ്ങളും കൃഷിയിലേക്ക്’ പദ്ധതിയുടെ പഞ്ചായത്ത്തല ഉദ്ഘാടനം നടന്നു.

തിക്കോടി ഗ്രാമപഞ്ചായത്തിൽ നടന്ന പരിപാടിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം പി ശിവാനന്ദൻ നിർവ്വഹിച്ചു. തിക്കോടിയിലെ പതിനൊന്നാം വാർഡ് രയരോത്ത് പറമ്പിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡണ്ട് ജമീല സമദ് അധ്യക്ഷത വഹിച്ചു.

ബ്ലോക്ക് വികസന സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ സുരേഷ് ചങ്ങാടത്ത്, തിക്കോടി പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിംങ്ങ് കമ്മിറ്റി ചെയർപേഴ്സൻ പ്രനില സത്യൻ, ക്ഷേമകാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാർ ആർ വിശ്വൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർപേഴ്സൻ കെ പി ഷക്കീല, പഞ്ചായത്ത് അംഗങ്ങളായ അബ്ദുള്ള കുട്ടി, സന്തോഷ് തിക്കോടി,

അബ്ദുൾ മജീദ്, ദിബിഷ, പഞ്ചായത്ത് സെക്രട്ടറി രാജേഷ് ശങ്കർ, തിക്കോടി പഞ്ചായത്ത് സർവ്വീസ് സഹകരണ ബേങ്ക് പ്രസിഡൻ്റ് കെ പി രമേശൻ, പുഷ്പ, ജനാർദ്ദനൻ, ടി പി ശശീന്ദ്രൻ, മന്നത്ത് മജീദ്, എം കെ പ്രേമൻ, കൃഷ്ണൻ അമ്മണംപടി, നജീബ് തിക്കോടി, ബാബു ചെറുകുന്നുമ്മൽ പ്രസംഗച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് രാമചന്ദ്രൻ കുയ്യണ്ടി സ്വാഗതവും
കൃഷി ഓഫീസർ സൗമ്യ നന്ദിയും പറഞ്ഞു.

Discussion about this post