സന: വധശിക്ഷക്ക് വിധിക്കപ്പെട്ട് യെമൻ തലസ്ഥാനമായ സൻആയിലെ ജയിലിൽ കഴിയുന്ന മലയാളി യുവതി നിമിഷപ്രിയയെ അമ്മ പ്രേമകുമാരി കണ്ടു. 12 വർഷത്തിന് ശേഷമാണ് പ്രേമകുമാരി മകളെ കാണുന്നത്.
അമ്മയും മകളും ഒരുമിച്ച് ഭക്ഷണം കഴിക്കുകയും ചെയ്തു. ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരായ നാഫക്കും സാമുവർ ജറോമിനുമൊപ്പമാണ് പ്രേമകുമാരി മകളെ കാണാനെത്തിയത്. 2012ലാണ് പ്രേമകുമാരി നിമിഷപ്രിയയെ അവസാനമായി കണ്ടത്.
2017 ജൂലൈ 25ന് യെമൻ സ്വദേശിയെ കൊലപ്പെടുത്തി മൃതദേഹം വീടിനുള്ളിലെ ജലസംഭരണിയിൽ ഒളിപ്പിച്ചെന്ന കേസിലാണ് നിമിഷക്ക് വധശിക്ഷ വിധിച്ചത്.
Discussion about this post