കോഴിക്കോട്: കോഴിക്കോട് ഇരട്ട സ്ഫോടന കേസിൽ എന്‍ ഐ എക്ക് തിരിച്ചടി. കേസിലെ പ്രതികളെ വെറുതെ വിട്ടു. ഒന്നാം പ്രതി തടിയന്‍റവിട നസീർ, നാലം പ്രതി ഷഫാസ് എന്നിവരെ കോടതി വെറുതെ വിട്ടത്. എന്‍ഐഎ കോടതി വിധിച്ച ഇരട്ട ജീവപര്യന്തം റദ്ദാക്കിയാണ് ഉത്തരവ്.
ശിക്ഷയ്ക്ക് എതിരെ പ്രതികൾ നൽകിയ അപ്പീലിലാണ് കോടതി വിധി പറഞ്ഞത്. കേസില്‍ നിരപരാധികളാണെന്നും യുഎപിഎ അടക്കമുള്ള കുറ്റങ്ങള്‍ നിലനില്‍ക്കില്ലെന്നുമായിരുന്നു പ്രതികളുടെ വാദം.
കേസിലെ മൂന്നാം പ്രതി അബ്ദുള്‍ ഹാലിം, ഒന്‍പതാം പ്രതി അബൂബക്കര്‍ യൂസഫ് എന്നിവരെ വെറുതെ വിട്ട നടപടി ചോദ്യം ചെയ്ത് ദേശീയ അന്വഷണ ഏജന്‍സിയും (എന്‍ഐഎ) ഹൈക്കോടതിയെ സമീപിച്ചിരുന്നു. രണ്ടു ഹര്‍ജികളും പരിഗണിച്ചാണ് ഹൈക്കോടതി വിധി.
Discussion about this post