നന്തി: ദേശീയ പാതയിൽ കാർ കെ എസ് ആർ ടി സി ബസ്സിലേക്ക് കാറിടിച്ചു കയറി. ഇരുപതാം മൈലിൽ ദേശീയ പാത വികസനത്തിൻ്റെ ഭാഗമായി നിർമ്മാണം നടന്നു കൊണ്ടിരിക്കുന്ന റോഡിലൂടെ വടകര ഭാഗത്തേക്ക് സഞ്ചരിച്ച കാറാണ് നിയന്ത്രണം വിട്ട് കെ എസ് ആർ ടി സി ബസ്സിലേക്ക് ഇടിച്ച് കയറിയത്. ഇന്ന്12 മണിയോടെയായിരുന്നു അപകടം.
നിലവിലെ ദേശീയ പാതയിലൂടെ കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ബസ്സിന് മുകളിലേക്കാണ് കാർ വീണത്. തലനാരിഴയ്ക്കാണ് വൻ ദുരന്തം ഒഴിവായത്. കാർ യാത്രികർക്ക് നിസാരമായ പരിക്കേറ്റു. ദേശീയ പാതയിൽ അല്പ സമയം ഗതാഗതം തടസപ്പെട്ടു.
Discussion about this post