
നന്തി ബസാർ: ദേശീയപാതയിൽ തിക്കോടി മീത്തലെ പള്ളിക്കടുത്ത് രൂപപ്പെട്ട ഗർത്തം അപകട ഭീഷണിയാവുന്നു. ഇവിടെയുണ്ടായിരുന്ന വൻമരം പിഴുതെടുത്തതിനെ തുടർന്നാണ് ദേശീയ പാതയോട് ചേർന്ന് വലിയ കുഴി ഉണ്ടായത്. വാഹനങ്ങൾക്കും, യാത്രക്കാർക്കും പെട്ടന്ന് കാണാൻ സാദ്ധ്യമല്ലെന്നതാണ് അപകട സാധ്യത വർദ്ധിപ്പിക്കുന്നത്.

മരം മുറിച്ചു മാറ്റാൻ കരാർ എടുത്തവർ ഈ അപകട കുഴി കണ്ടില്ലന്ന് പറയാൻ വയ്യ. ഇടതടവില്ലാതെ ചീറി പായുന്ന വാഹനങ്ങളെപ്പറ്റിയോ, കാൽനടയാത്രക്കാരൻ്റെ ജീവനെ പറ്റിയോ ഒരു പക്ഷെ അവർക്ക് ചിന്തിക്കാനും സമയംകിട്ടിയിട്ടുണ്ടാവില്ല.

എന്നാലും, ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ട അധികൃതർ ഇതറിഞ്ഞിട്ടും പുറം തിരിഞ്ഞുഞു നിൽക്കുന്നതോ, അതല്ല, അപകടം വന്നതിന് ശേഷം പരിഹാരമുണ്ടാക്കാം എന്ന് വിചാരിച്ചതോ, എന്തോ….

Discussion about this post