തിരുവനന്തപുരം: രണ്ടു ദിവസത്തെ പണിമുടക്കും കഴിഞ്ഞ് ഓഫീസ് തുറക്കാൻ വരുന്ന എൻ ജി ഒ യുണിയന്റെയും എൻ ജി ഒ അസോസിയേഷന്റെയും നേതാക്കളെ ജനം കാത്തുനിന്ന് ചൂലിന് അടിക്കണമെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ.
കേരളത്തിൽ മാത്രം നടക്കുന്ന ആഭാസ നാടകമാണ് അഖിലേന്ത്യാ പണിമുടക്ക്. 27ന് ശമ്പള ബിൽ എഴുതി പോക്കറ്റിലിട്ടാണ് അടുത്ത രണ്ടു ദിവസങ്ങളിൽ നേതാക്കൾ പണിമുടക്ക് നടത്തുന്നത്. പണിമുടക്കുന്നുണ്ടെങ്കിൽ ശമ്പളം വാങ്ങാതെ പണിമുടക്കണം. സമരം പ്രഖ്യാപിച്ച ശേഷം എൻ ജി ഒ യൂണിയന്റെയും എൻ ജി ഒ അസോസിയേഷന്റെയും പല നേതാക്കളും ഗോവ പോലുള്ള സ്ഥലങ്ങളിൽ സുഖവാസത്തിന് പോയിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
രമേശ് ചെന്നിത്തല എന്തു കണ്ടിട്ടാണ് സമരത്തിന് പിന്തുണ പ്രഖ്യാപിച്ചതെന്ന് അദ്ദേഹം ചോദിച്ചു. സംസ്ഥാനത്ത് കടകൾ തുറക്കാൻ ആഗ്രഹമുള്ള വ്യാപാരികൾക്ക് അടുത്തുള്ള ബി ജെപി പ്രവർത്തകരെ കണ്ട് സഹായം തേടാമെന്നും സുരേന്ദ്രൻ വ്യക്തമാക്കി.
Discussion about this post