കോഴിക്കോട്: സർക്കാർ മേഖലയിൽ നിയമന നിരോധനവും സാമ്പത്തിക അടിയന്തിരാവസ്ഥയും അടിച്ചേൽപ്പിക്കുന്നത് സംസ്ഥാന സർക്കാർ അവസാനിപ്പിക്കണമെന്ന് കേരള എൻ ജി ഒ അസോസിയേഷൻ ജില്ല സെക്രട്ടറി കെ ദിനേശൻ.
കഴിഞ്ഞ ദിവസം ധനവകുപ്പ് ഇറക്കിയ ഉത്തരവിലൂടെ ടൈപ്പിസ്റ്റ്, ഓഫീസ് അറ്റൻഡൻ്റ് തസ്തികയിൽ പി എസ് സി വഴി നിയമനം നടത്തേണ്ടതില്ല, പകരം കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തിയാൽ മതിയെന്ന തീരുമാനം പിൻവലിക്കണമെന്നും അദ്ദേഹം തുടർന്നു പറഞ്ഞു.
ടൈപ്പിസ്റ്റ്, ഓഫീസ് അറ്റൻഡൻ്റ് തസ്തികകൾ നിർത്തലാക്കുന്നതിനെതിരെ എൻ ജി ഒ അസോസിയേഷൻ കോഴിക്കോട് സിവിൽ സ്റ്റേഷനിൽ നടത്തിയ ‘പ്രതിഷേധ ജ്വാല’ തെളിയിച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബ്രാഞ്ച് പ്രസിഡന്റ് സജീവൻ പൊറ്റക്കാട് അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സുനിൽകുമാർ പയിമ്പ്ര, രഞ്ജിത്ത് കുന്നത്ത്, ജില്ലാ ഭാരവാഹികളായ കെ പി അനീഷ്കുമാർ, സന്തോഷ്കുമാർ കുനിയിൽ,
എ അഖിൽ, കെ എം സുരേന്ദ്രൻ, ബ്രാഞ്ച് സെക്രട്ടറി പി കെ സന്തോഷ്, ട്രഷറർ കെ ടി നിഷാന്ത് പ്രസംഗിച്ചു. പ്രകടനത്തിന് പ്രഗിൽ, പി എം അനുരാഗ്, കെ സുബീഷ, രമേശൻ, പി ബിന്ദു, ടെസ്സി വിൽ ഫ്രഡ്, ജയശ്രീ നേതൃത്വം നൽകി.
Discussion about this post