പയ്യോളി: കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ മാർച്ച് 28, 29 തീയതികളിൽ കേന്ദ്ര ട്രേഡ് യൂണിയനുകളും ഇതര മേഖലയിലെ അഖിലേന്ത്യാ ഫെഡറേഷനുകളും നടത്തുന്ന ദ്വിദിന പണിമുടക്ക് വിജയിപ്പിക്കാൻ എൻ എഫ് യു പി ടി യു (ഐ എൻ ടി യു സി) പയ്യോളി മേഖലാ കമ്മിറ്റി തീരുമാനിച്ചു. യോഗത്തിൽ എൻ എം മനോജ് അധ്യക്ഷത വഹിച്ചു. ഇ കെ ശീതൾരാജ്, ടി ഇ ഗിരീഷ്, എം കെ മുനീർ, എം വി ഗിരീഷ്, എൻ എം കുഞ്ഞബ്ദുള്ള, വി എം രാജൻ, മുസ്തഫ കാവിൽ എന്നിവർ പ്രസംഗിച്ചു.
Discussion about this post