പയ്യോളി: കോട്ടക്കൽ ടൗണിൽ പൊതു ശൗചാലയം നിർമ്മിക്കണമെന്ന് നാഷണൽ ഫുട്പാത്ത് ഉന്തുവണ്ടി പെട്ടികട തൊഴിലാളി യൂണിയൻ കോട്ടക്കൽ യൂണിറ്റ് രൂപീകരണ യോഗം മുൻസിപ്പാലിറ്റിയോട് ആവശ്യപ്പെട്ടു.
വഴിയോര തൊഴിലാളികളുടെ ദേശീയ സംഘടനയായ നാഷണൽ ഫുട്പാത്ത് ഉന്തുവണ്ടി പെട്ടികട തൊഴിലാളി യൂണിയൻ (എൻ എഫ് യു പി ടി യു-ഐ എൻ ടി യു സി) പയ്യോളി മേഖലാ കമ്മറ്റിക്ക് കീഴിൽ കോട്ടക്കൽ യൂണിറ്റ് കമ്മറ്റി രൂപീകരിച്ചു.
യോഗം ഇ കെ ശീതൾരാജ് ഉദ്ഘാടനം ചെയ്തു. എൻ എം മനോജ് അധ്യക്ഷത വഹിച്ചു. എൻ ടി ശ്രീജിത്ത്, എം കെ മുനീർ, ബീരാൻ കോട്ടക്കൽ, പി നസീർ എന്നിവർ പ്രസംഗിച്ചു.
ഭാരവാഹികളായി അസീസ് റസിയ മൻസിൽ (പ്രസിഡന്റ്), അഹമ്മദ് വി വി (സെക്രട്ടറി), ചന്ദ്രൻ പി വി ടി (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.
Discussion about this post