പയ്യോളി: ടൗൺ വെൻൻ്റിങ് കമ്മിറ്റിയെ നോക്കുകുത്തിയാക്കി പയ്യോളി മുനിസിപ്പാലിറ്റി അധികാരികൾ ബീച്ച് റോഡിലെ ലൈസൻസ് കിട്ടിയ കച്ചവടക്കാരെ കുടിയൊഴിപ്പിച്ച നടപടിയിൽ പ്രതിഷേധിച്ച് എൻ എഫ് യു പി ടി യു (ഐ എൻ ടി യു സി) നേതൃത്വത്തിൽ ടൗണിൽ പ്രതിഷേധ സംഗമം നടത്തി. പ്രതിഷേധ സംഗമം ഇ കെ ശീതൾരാജ് ഉദ്ഘാടനം ചെയ്തു.
എൻ എം മനോജ് അധ്യക്ഷത വഹിച്ചു .പ്രതിഷേധ സംഗമത്തിന് എം കെ
മുനീർ, എം വി ഗിരീഷ്, എം റസാക്ക്, കെ അലി എന്നിവർ നേതൃത്വം നൽകി.
Discussion about this post