തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ വീട്ടമ്മയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കോട്ടുകോണം പള്ളിവാതുക്കല്‍ വീട്ടില്‍ ഷെറിന്‍ ഫിലിപ്പിന്റ ഭാര്യ ഗോപിക (29) യെ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ഗോപികയുടെ സുഹൃത്ത് പൂവാര്‍ സ്വദേശി വിഷ്ണുവിനെ വെള്ളറട പൊലീസ് കസ്റ്റഡിയിലെടുത്തു. ആത്മഹത്യാ പ്രേരണ കുറ്റത്തിന് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്
സംഭവത്തില്‍ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. മരിച്ച നിലയില്‍ കണ്ടെത്തിയ വീട്ടമ്മയുടെയും പിടിയിലായ ആണ്‍ സുഹൃത്ത് വിഷ്ണുവിന്റെയും ഫോണുകളുംപിടിച്ചെടുത്തിട്ടുണ്ട്. ഫോണ്‍ ശാസ്ത്രീയ പരിശോധനയ്ക്ക് അയയ്ക്കും.
Discussion about this post