ന്യൂഡല്‍ഹി; ഇന്ത്യയില്‍ കൊവിഡ് നാലാം തരംഗം ജൂണ്‍ മാസത്തില്‍ ഉണ്ടാകുമെന്ന് പ്രവചനം. ഐഐടി കാന്‍പുര്‍ തയാറാക്കിയ പഠന റിപ്പോര്‍ട്ടിലാണ് നാലാം തരംഗം സംബന്ധിച്ച പ്രവചനമുള്ളത്. ഓഗസ്റ്റില്‍ ശക്തിപ്രാപിക്കുന്ന തരംഗം ഒക്ടോബര്‍ വരെ നീണ്ടുപോകുമെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.
ജൂണ്‍ 22 ന് തുടങ്ങുന്ന നാലാം തരംഗം ഒക്ടോബര്‍ 24 വരെ നീണ്ടുപോകുമെന്നാണ് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നത്. ഓഗസ്റ്റ് 23ന് പാരമ്യത്തിലെത്തുമെന്നാണു പ്രവചനം. പൊതുവേ സ്ഥിതി രൂക്ഷമാകുമോയെന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരമില്ല. മൂന്നാം തരംഗം രാജ്യത്ത് കാര്യമായ അപകടം സൃഷ്ടിക്കാതെ കടന്നുപോയതിന്റെ ആശ്വാസത്തിനിടെയാണ് പുതിയ റിപ്പോര്‍ട്ട്
Discussion about this post