ന്യൂഡൽഹി: പാർലമെന്റ് ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടം ഇന്നു മുതൽ. വിലക്കയറ്റം, തൊഴിലില്ലായ്മ, കാർഷികോത്പന്നങ്ങൾക്കുള്ള മിനിമം താങ്ങു വില, യുക്രൈനിൽ നിന്നുള്ള വിദ്യാർഥികളുടെ രക്ഷാപ്രവർത്തനവും അവരുടെ തുടർപഠനവും തുടങ്ങിയ വിഷയങ്ങൾ ഉന്നയിക്കും എന്ന് രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാർജുന ഖാർഗെ പറഞ്ഞു.
ഔപചാരികമായി യോഗം വിളിക്കുന്നതിനു മുമ്പ് പ്രതിപക്ഷ പാർട്ടികളുടെ വികാരം അറിയാൻ രാജ്യസഭയിലെ ചീഫ് വിപ് ജയ്റാം രമേശിനെ ചുമതലപ്പെടുത്തിയിട്ടുമുണ്ട്. ഇന്നു തുടങ്ങുന്ന ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടം ഏപ്രിൽ എട്ടിന് അവസാനിക്കും. ജനുവരി 31ന് ആരംഭിച്ച ബജറ്റ് സമ്മേളനത്തിന്റെ ആദ്യ ഘട്ടം ഫെബ്രുവരി 11നാണ് അവസാനിച്ചത്.
Discussion about this post