ന്യൂഡൽഹി: പ്രോവിഡന്റ് ഫണ്ട് നിക്ഷേപത്തിനുള്ള പലിശ നിരക്ക് കേന്ദ്ര സർക്കാർ കുറച്ചു. 8.5 ശതമാനമുണ്ടായിരുന്നത് 8.1 ശതമാനമായാണ് കുറച്ചത്.
കഴിഞ്ഞ പത്തു വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ പലിശനിരക്കാണിത്. പലിശനിരക്ക് താഴ്ത്തിയ നടപടി രാജ്യത്തെ ആറ് കോടി ശമ്പളക്കാരെ ബാധിക്കുമെന്നാണ് റിപ്പോർട്ട്.
Discussion about this post