ന്യൂഡൽഹി: യാഥാർത്ഥ്യമായിക്കൊണ്ടിരിക്കുന്ന പുതിയൊരു രാഷ്ട്രീയ സംസ്കാരത്തിന് ജനങ്ങൾ നൽകിയ അംഗീകാരമാണിത്. ഉത്തർപ്രദേശിനെക്കുറിച്ച് നമുക്കറിയാവുന്നതുപോലെ 2014, 2017, 2019 വർഷങ്ങളിലും പ്രധാനമന്ത്രി നരേന്ദ്ര മോദിജിക്ക് അനുകൂലമായ ജനവിധി നൽകിയിരുന്നു. ഇപ്പോൾ, 2022-ൽ വീണ്ടും. യുപിയിലെ ജനങ്ങൾ വികസനത്തിനും അഭിവൃദ്ധിക്കുമായുള്ള തുടർച്ചക്ക് വോട്ട് ചെയ്തിരിക്കുന്നു.
നിരവധി പതിറ്റാണ്ടുകളായി യുപി കണ്ടിട്ടില്ലാത്ത തരത്തിലുള്ള വിധം ശക്തമാ ഈ ജനവിധി. ഇത് യുപിയിലെ മികച്ച ഭരണത്തിന് അനുകൂലമായ വോട്ടാണ്; പൊതുജന ക്ഷേമപദ്ധതികൾ അഴിമതി രഹിതമായി നടപ്പിലാക്കുന്നതിനും യുപിയിലെ ജനങ്ങൾക്ക് സമാധാനപരമായ സ്വൈരജീവിതം നയിക്കുന്നതിനും കോൺഗ്രസിന്റെയും സമാജ്വാദി പാർട്ടിയുടെയും മുഖമുദ്രയായി ആറ് പതിറ്റാണ്ട് നീണ്ടു നിന്ന അഴിമതി, മാഫിയ, ഇടനില രാഷ്ട്രീയം എന്നിവ പൂർണ്ണമായും ഇല്ലാതാക്കുന്നതിലും, നിർണായകമാകും ഈ ജനവിധിയെന്ന് ഉറപ്പുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post