ന്യൂഡല്‍ഹി: ദേശീയ തലത്തില്‍ കോണ്‍ഗ്രസിന് വലിയ തിരിച്ചടി നല്‍കി അഞ്ചു സംസ്ഥാനങ്ങളിലെ ആദ്യഫല സൂചനകള്‍ . ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, മണിപ്പുര്‍, ഗോവ എന്നീ സംസ്ഥാനങ്ങളിലാണു വോട്ടെണ്ണല്‍ പുരോഗമിക്കുന്നത്. ഉത്തര്‍പ്രദേശില്‍ 403 നിയമസഭാ മണ്ഡലങ്ങളിലേക്കു നടന്ന വോട്ടെടുപ്പിന്‍റെ ആദ്യ ഫലങ്ങളില്‍ 303 സീറ്റുകളില്‍ ബിജെപി മുന്നിലാണ്. സമാജ്‌വാദി പാര്‍ട്ടി 89 സീറ്റില്‍ ലീഡ് ചെയ്യുന്നു.
കടുത്ത മത്സരം നടന്ന പഞ്ചാബില്‍ 117 സീറ്റുകളിലേക്കായിരുന്നു തിരഞ്ഞെടുപ്പ്. എഎപി 88 സീറ്റികളില്‍ ലീഡ് ചെയ്യുമ്പോള്‍, ഭരണകക്ഷിയായ കോണ്‍ഗ്രസ് 13 സീറ്റിലേക്ക് ഒതുങ്ങി. ശിരോമണി അകാലിദള്‍ 10 സീറ്റിലും ബിജെപി സഖ്യം 5 സീറ്റിലുമാണ് മുന്നിലുള്ളത്. പഞ്ചാബില്‍ കേവല ഭൂരിപക്ഷത്തിന് 59 സീറ്റുകളാണ് വേണ്ടത്.
70 മണ്ഡലങ്ങളുള്ള ഉത്തരാഖണ്ഡില്‍ ബിജെപി ഏറെ മുന്നിലാണ്. 43ലേറെ സീറ്റുകളില്‍ ബിജെപി മുന്നിട്ടുനില്‍ക്കുന്നു. 23 സീറ്റിലാണു കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നത്. ആദ്യഘട്ടത്തിലെ ശക്തമായ മത്സരത്തിനുശേഷമാണു കോണ്‍ഗ്രസ് പിന്നിലേക്കു പോയത്.
മണിപ്പുരില്‍ 60 സീറ്റുകളിലേക്കാണു തിരഞ്ഞെടുപ്പ്. 23 സീറ്റുമായി ബിജെപി മുന്നിലാണ്. 11 സീറ്റുകളിലാണു കോണ്‍ഗ്രസ് മുന്നേറ്റം. എന്‍പിപി 12 സീറ്റില്‍ ലീഡ് ചെയ്യുന്നു. മറ്റുള്ളവര്‍ 14 സീറ്റുകളില്‍ മുന്നിലാണ്.
ഗോവയില്‍ 40 സീറ്റുകളിലെ വോട്ടുകളാണ് എണ്ണുന്നത്. ബിജെപിയും കോണ്‍ഗ്രസും തമ്മിലായിരുന്നു മുഖ്യ മത്സരം. 18 സീറ്റുകളില്‍ ലീഡെടുത്ത് ബിജെപിയാണു ുമുന്നില്‍. 14 സീറ്റുകളിലാണു കോണ്‍ഗ്രസ് മുന്നിലുള്ളത്. എംജെപി ആറിടത്ത് ലീഡ് ചെയ്യുന്നു
Discussion about this post