ന്യൂഡൽഹി: രാജ്യത്ത് പന്ത്രണ്ട് വയസിനു മുകളിലുള്ളവര്‍ക്കുള്ള കോവിഡ് വാക്‌സിനേഷന്‍ ബുധനാഴ്ച മുതല്‍ ആരംഭിക്കും. ബയോളജിക്കല്‍ ഇയുടെ കോര്‍ബേവാക്‌സ് ആണ് കുട്ടികൾക്ക് നൽകുകയെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ അറിയിച്ചു.
അറുപതു വയസിന് മുകളിലുള്ള എല്ലാവര്‍ക്കും മറ്റന്നാള്‍ മുതല്‍ കരുതല്‍ ഡോസ് നല്‍കാനും തീരുമാനമായി. അറുപതു വയസിന് മുകളിലുള്ളവരില്‍ മറ്റ് അസുഖങ്ങള്‍ ഉള്ളവര്‍ക്കാണ് നിലവില്‍ കരുതല്‍ ഡോസ് നല്‍കിവരുന്നത്. ഇത് എല്ലാവര്‍ക്കും നല്‍കാനാണ് ഇപ്പോഴത്തെ തീരുമാനം.
Discussion about this post