പാലക്കാട്: പൊള്ളാച്ചി ജനറൽ ആശുപത്രിയിൽ നിന്ന് നവജാതശിശുവിനെ തട്ടിയെടുത്ത സംഭവത്തിൽ പാലക്കാട് കൊടുവായൂർ സ്വദേശിനി ജമീല എന്ന ഷബ്‌നയെ അറസ്റ്റ് ചെയ്തു. ഭർതൃവീട്ടിലും നാട്ടിലും ഗർഭിണിയാണെന്ന് നുണ പറഞ്ഞതിനെ സാധുകരിക്കാനായിരുന്നു കുട്ടിയെ തട്ടിക്കൊണ്ടുപോകലെന്ന് പോലീസ് അറിയിച്ചു.
ഷംനയുടെ നുണക്കഥകൾ പൊളിഞ്ഞതോടെയാണ് നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോകലില്‍ പിടിക്കപെടുന്നത്. ആദ്യം കുട്ടി ഐസിയു വിലാണെന്ന് ഭർതൃ വീട്ടുകാരെ വിശ്വസിപ്പിച്ചു. ഭർത്താവ് മണികണ്ഠനും കുട്ടിയെ കണ്ടിട്ടില്ല.
എന്നാൽ പ്രസവ ശേഷം കുഞ്ഞിന്‍റെ വിവരങ്ങൾ ആശവർക്കർ തിരക്കിയപ്പോൾ സംശയം തോനിയ ഇവർ പോലീസിൽ അറിയിച്ചു. പിടിക്കപ്പെടും എന്നായപ്പോഴാണ് ഷംന സഹസത്തിനു മുതിർന്നത്.
ഇന്ന് പുലർച്ചെ 2മണിയോടെ പോലിസ് ഷംന, ഭർത്താവ് മണികണ്ഠൻ എന്നിവരെ കൊടുവായൂരില്‍ നിന്ന് കസ്റ്റഡിയിൽ എടുത്തു..ഇവരെ പൊള്ളാച്ചിയിലേക്ക് കൊണ്ട് പോയി. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇന്ന് രാവിലെ 4 മണിയോടെ കുട്ടിയെ വീണ്ടെടുത്തതത്.
ഇന്നലെ രാവിലെ കാണാതായ നാല് ദിവസം പ്രായമായ കുഞ്ഞിനെ പൊലീസ് മാതാപിതാക്കൾക്ക് കൈമാറി. രണ്ട് സ്ത്രീകൾ കുഞ്ഞിനെ തട്ടിയെടുത്ത് ആശുപത്രിയിൽ നിന്ന് രക്ഷപെടുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിരുന്നു. ഇതനുസരിച്ച് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ കണ്ടെത്തിയത്.
Discussion about this post