കൊയിലാണ്ടി: അഗ്നി രക്ഷാ നിലയത്തിലേക്ക് ഒരു അതിഥി കൂടിയെത്തി. ഓട്ടോമാറ്റിക് പമ്പിങ് സിസ്റ്റം, ജി പി എസ് സംവിധാനം, മോണിറ്റർ തുടങ്ങിയ പ്രത്യേകതകളോടെയുള്ള വാട്ടർ ടെൻഡർ ആണ് കൊയിലാണ്ടിയിലെത്തിയത്. ഈ വാഹനത്തിൻ്റെ ഫ്ലാഗ് ഓഫ് ഇന്ന് രാവിലെ 10 ന് എം എൽ എ കാനത്തിൽ ജമീല നിർവഹിക്കും.

നഗരസഭ ചെയർപേഴ്സൺ കെ പി സുധ, വൈസ് ചെയർമാൻ അഡ്വ. കെ സത്യൻ, നഗരസഭാംഗം എ ലളിത എന്നിവർ സംബന്ധിക്കും.

നിലവിലുള്ള, വാട്ടർ ടെൻഡർ, മിനി വാട്ടർ ടെൻഡർ, ആംബുലൻസ്, മിനി വാട്ടർ മിസ്റ്റ് ടെൻഡർ, ജീപ്പ് തുടങ്ങിയ അഞ്ച് വാഹനങ്ങൾക്കൊപ്പംപം ആധുനിക സവിശേഷതകളോടെയെത്തിയ വാട്ടർ ടെൻഡറും സ്ഥാനം പിടിക്കും.

Discussion about this post