കൊളംബോ: ശ്രീലങ്കയുടെ പുതിയ പ്രധാനമന്ത്രി റനിൽ വിക്രമസിംഗെ സ്ഥാനമേറ്റെടുത്തു. 73കാരനായ റനിൽ വിക്രമസിംഗെ ശ്രീലങ്കയുടെ 26-ാമത് പ്രധാനമന്ത്രിയായി വ്യാഴാഴ്ചയാണ് സത്യപ്രതിജ്ഞ ചെയ്തത്.
ഇന്ത്യയുമായി അടുത്ത ബന്ധം പുലർത്താൻ ആഗ്രഹിക്കുന്നുവെന്നും സ്വാതന്ത്ര്യത്തിനു ശേഷമുള്ള ഏറ്റവും മോശമായ സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കുമ്പോൾ രാജ്യത്തിനു നൽകുന്ന സാമ്പത്തിക സഹായത്തിന് ഇന്ത്യയോടു നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്കു നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. രാജ്യത്തിനുള്ള ഇന്ത്യൻ സാമ്പത്തിക സഹായത്തെ പ്രധാനമന്ത്രി വിക്രമസിംഗെ സത്യപ്രതിജ്ഞ ചെയ്ത ശേഷം ഇന്നലെ രാത്രി നടന്ന മതപരമായ ചടങ്ങിനിടെ പരാമർശിച്ചു.
ഈ വർഷം ജനുവരി മുതൽ കടക്കെണിയിലായ ശ്രീലങ്കയ്ക്ക് ഇന്ത്യ മൂന്നു ബില്യൺ ഡോളറിലധികം വാഗ്ദാനം ചെയ്തിട്ടുണ്ട്. ജനാധിപത്യ പ്രക്രിയകൾക്ക് അനുസൃതമായി രൂപീകരിച്ച പുതിയ ശ്രീലങ്കൻ ഗവൺമെന്റുമായി സഹകരിച്ചു പ്രവർത്തിക്കാൻ കാത്തിരിക്കുകയാണെന്നും ദ്വീപ് രാഷ്ട്രത്തിലെ ജനങ്ങളോടുള്ള ന്യൂഡൽഹിയുടെ പ്രതിബദ്ധത തുടരുമെന്നും ഇന്ത്യ വ്യാഴാഴ്ച പറഞ്ഞു.
Discussion about this post