
പയ്യോളി: പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിൽ തിരിച്ചെത്തിയ മുസ്ലിം ലീഗ് അനുഭാവികളുടെ കൂട്ടായ്മയായ പ്രവാസി ലീഗിന് പയ്യോളിയിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.തിരഞ്ഞെടുപ്പ് യോഗം ജില്ല മുസ്ലിം ലീഗ് സിക്രട്ടറി സി കെ വി യൂസഫ് ഉദ്ഘാടനം ചെയ്തു.

മുൻസിപ്പൽ മുസ്ലിം ലീഗ് പ്രസിഡൻ്റ് സി പി സദഖത്തുള്ള അധ്യക്ഷത വഹിച്ചു.
ജില്ല സെക്രട്ടറി ഹുസ്സയിൻ കമ്മന, മഠത്തിൽ അബ്ദുറഹിമാൻ, ഹാഷിം കോയ തങ്ങൾ, എസ് കെ സമീർ, ബഷീർ മേലടി, കെ പി സി ശുക്കൂർ, പി വി അഹമ്മദ്, എ പി കുഞ്ഞബ്ദുള്ള, പി എം റിയാസ്, ഹുസ്സയിൻ മൂരാട്, ഒ വി അബൂബക്കർ പ്രസംഗിച്ചു.
യോഗത്തിൽ കുഞ്ഞമ്മദ് മിസരി സ്വാഗതവും നിസാർ പയലൻ നന്ദിയും പറഞ്ഞു.

പുതിയ ഭാരവാഹികളായി കുഞ്ഞമ്മദ് മിസരി (പ്രസിഡൻ്റ്), നിസാർ പയലൻ (ജനറൽ സിക്രട്ടറി), പി കുഞ്ഞാമു കോട്ടക്കൽ (ട്രഷറർ), എം സി അബ്ദുറസാഖ്, എം മുസ്തഫ, എടക്കങ്ങി അബ്ദുറഹിമാൻ, ടി പി മുസ്തഫ, വി പി മൊയ്തീൻ (വൈസ് പ്രസിഡൻ്റുമാർ), കെ പി സി റഹ്മാൻ, ബി എം ഷംസു, കളത്തിൽ മജീദ്, കെ അബ്ദുൽ ഖാദർ, പി കെ സി മൊയ്തീൻ (സിക്രട്ടറിമാർ) എന്നിവരെ തിരഞ്ഞെടുത്തു.


Discussion about this post