ന്യൂഡൽഹി: കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ യുക്രെയ്നിൽ നിന്നും 1,377 ഇന്ത്യക്കാരെ ഒഴിപ്പിച്ചതായി വിദേശകാര്യമന്ത്രാലയം അറിയിച്ചു. 6 വിമാനങ്ങളാണ് ഇന്ത്യക്കാരുമായി നാട്ടിലേക്ക് പറന്നത്. ഇതില്‍ പോളണ്ടില്‍ നിന്നുള്ള ആദ്യ വിമാനവും ഉള്‍പ്പെടുമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ പറഞ്ഞു.
യുക്രെയ്ൻ ദൗത്യത്തിന്റെ ഭാഗമായ ഓപ്പറേഷൻ ഗംഗയുടെ കീഴിൽ, അടുത്ത 3 ദിവസത്തിനുള്ളിൽ 26 വിമാനങ്ങളാണ് സർവീസ് നടത്തുക. യുക്രെയ്ൻ വ്യോമാതിർത്തി അടച്ചതോടെ റൊമാനിയ, ഹംഗറി, പോളണ്ട്, സ്ലോവാക് റിപ്പബ്ലിക് എന്നിവിടങ്ങളിലെ വിമാനത്താവളങ്ങളിലൂടെയാണ് രക്ഷാദൗത്യം നടക്കുന്നത്.
അതിനിടെ, സുരക്ഷ കണക്കിലെടുത്ത് ഷെഹിനി അതിര്‍ത്തി വഴി പോളണ്ടിലേക്ക് കടക്കുന്നത് ഒഴിവാക്കണമെന്ന് മന്ത്രാലയം അറിയിച്ചു. പകരം ബുഡോമെഴ്സ് വഴി അതിര്‍ത്തി കടക്കണമെന്നാണ് പോളണ്ടിലെ ഇന്ത്യന്‍ എംബസി നിര്‍ദേശിച്ചിരിക്കുന്നത്
Discussion about this post