തിരുവനന്തപുരം: ആശുപത്രിയില്‍ പരിശോധനയ്ക്കിടെ നാല് ദിവസം പ്രായമായ കുഞ്ഞ് പരിശോധനയ്ക്കിടെ നിലത്തുവീണു. തിരുവനന്തപുരം നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ ഇന്നുച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. കാഞ്ഞിരംകുളം ലൂര്‍ദ്പുരം സ്വദേശികളായ സുരേഷ് കുമാര്‍-ഷീല ദമ്പതികളുടെ ആണ്‍കുഞ്ഞാണ് നിലത്തുവീണത്.
ചൊവ്വാഴ്ചയാണ് ഷീല ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ഇന്ന് ഡിസ്ചാര്‍ജ് ചെയ്യാനിരിക്കെ രക്തപരിശോധനയ്ക്കായി കൊണ്ടുപോയപ്പോഴായിരുന്നു സംഭവം. രക്തമെടുക്കുന്നതിനായി ടേബിളില്‍ കിടത്തിയ കുഞ്ഞ് നിലത്തുവീഴുകയായിരുന്നു.തലയ്ക്ക് പരിക്കേറ്റ കുഞ്ഞിനെ എസ്.എ.ടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുഞ്ഞ് നിരീക്ഷണത്തിലാണ്. ആരോഗ്യസ്ഥിതി സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.ആശുപത്രി ജീവനക്കാരുടെ അനാസ്ഥയാണ് അപകടത്തിന് കാരണമായതെന്ന് കുഞ്ഞിന്റെ മാതാപിതാക്കളും ബന്ധുക്കളും ആരോപിച്ചു.
Discussion about this post