കഴിഞ്ഞ ദിവസങ്ങളിലായിരുന്നു സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യ സുരേഷിന്റെ വിവാഹവും റിസപ്ഷനും. ഗുരുവായൂരില്‍ നടന്ന വിവാഹത്തിന് ശേഷം കൊച്ചിയിലും തിരുവനന്തപുരത്തും വിവാഹ റിസപ്ഷനും നടന്നു. സിനിമാ മേഖലയിലെ താരങ്ങള്‍ ഉള്‍പ്പെടെ നിരവധി സെലിബ്രിറ്റികളാണ് വിവാഹത്തിന്റെ ഭാഗമായത്.
വിവാഹത്തില്‍ എല്ലാവരും പങ്കെടുത്തതില്‍ സന്തോഷമുണ്ടെന്നും ആളുകള്‍ കുറച്ച് അധികമായിപ്പോയതിന്റെ തിക്കും തിരക്കുമുണ്ടായിരുന്നെന്നും ഭാഗ്യ റിസപ്ഷന് ശേഷം പ്രതികരിച്ചു. തിരുവനന്തപുരത്തെ വിവാഹസത്കാരം കഴിഞ്ഞ് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അവര്‍.
ഒന്നും പറയാനില്ല. എല്ലാവരും വന്നതില്‍ സന്തോഷം. കുറച്ചധികം ആളുകളായിപ്പോയി. അതിന്റെ ഒരു ബഹളവും തിരക്കുമുണ്ടായിരുന്നു. നന്ദിയുണ്ട്. ഇത്രയും വലിയ സ്കെയിലില്‍ പോകുമെന്ന് ഒരിക്കലും വിചാരിച്ചില്ല. കൂടുതലൊന്നും പറയാനില്ല.’-ഭാഗ്യ പറഞ്ഞു.
Discussion about this post