തിക്കോടി : നേതാജി ഗ്രന്ഥാലയം തിക്കോടിയും തൃക്കോട്ടൂർ വെസ്റ്റ് ഗവ: എൽ പി സ്കൂളും വായന പക്ഷാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച “വിദ്യാർത്ഥികൾ വായനശാലയിലേക്ക്” എന്ന പരിപാടി പുസ്തകങ്ങൾ പരിചയപ്പെടുത്തി കൊണ്ട് എച്ച് എം
വിജയൻ മാസ്റ്റർ ഉദ്ഘാടനം നിർവ്വഹിച്ചു. വായനശാല പ്രസിഡണ്ട് എം കെ പ്രേമൻ, ഷീജ ടീച്ചർ, പി ടി എ പ്രസിഡണ്ട് പ്രജീഷ് നല്ലോളി, ഷൈജ ടി, ബൈജുചാലിൽ എന്നിവർ നേതൃത്വം നൽകി.
Discussion about this post