കാഠ്മണ്ഡു: നേപ്പാളില്‍ നാല് ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 22 പേരുമായുള്ള യാത്രാമധ്യേ കാണാതായ വിമാനം തകര്‍ന്ന നിലയില്‍ കണ്ടെത്തി. മുസ്താങ് ജില്ലയിലെ കോവാങ്ങില്‍ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടതായി നാട്ടുകാരാണ് അധികൃതരെ അറിയിച്ചത്. ലാംചെ നദിയിലാണ് വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടതെന്നാണ് സൂചന.
വിമാന അവശിഷ്ടങ്ങള്‍ കണ്ടെത്തിയതായി ഗ്രാമീണര്‍ സൈന്യത്തെ അറിയിച്ചു. നാല് ഇന്ത്യക്കാര്‍ അടക്കം 22 പേര് വിമാനത്തിലുണ്ടായിരുന്നു. ആരും രക്ഷപ്പെട്ടിട്ടില്ലെന്നാണ് സൂചന. മുംബൈ സ്വദേശികളായ അശോക് ത്രിപാഠി, ധനുഷ് ത്രിപാഠി, റിതിക ത്രിപാഠി, വൈഭവ് ത്രിപാഠി എന്നീ മുംബൈ സ്വദേശികളാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. ഒരു കുടുംബത്തിലെ അംഗങ്ങളാണ് നാല് പേരുമെന്നാണ് വിവരം.
ഗ്രാമീണര്‍ വിവരം നല്‍കിയതിനെ തുടര്‍ന്ന് നേപ്പാള്‍ സൈനികര്‍ കര, വ്യോമ മാര്‍ഗം ഇവിടേക്കു തിരിച്ചു. നേപ്പാളില്‍ ആഭ്യന്തര സര്‍വീസുകള്‍ നടത്തിയിരുന്ന താര എയറിന്റെ ചെറു വിമാനമാണ് ഇന്നു രാവിലെ കാണാതായത്. 43 വര്‍ഷം പഴക്കമുള്ള 9 എന്‍എഇടി ഇരട്ട എന്ജിന് വിമാനമാണിത്. വിമാനത്തില്‍ 19 യാത്രക്കാരും മൂന്നു ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. ഇതില്‍ നാലു പേര് ഇന്ത്യക്കാരാണ്. രണ്ടു പേര് ജര്‍മന്‍ പൗരന്മാരും ബാക്കി നേപ്പാള്‍ സ്വദേശികളുമാണ്.
Discussion about this post