ന്യൂഡൽഹി: ഇരുപത്തിരണ്ടു യാത്രക്കാരുമായി പോയ നേപ്പാൾ വിമാനം കാണാതായി. വിമാനത്തിൽ നാല് ഇന്ത്യക്കാരുണ്ടായിരുന്നതായി റിപ്പോർട്ടുകളുണ്ട്. നേപ്പാൾ നഗരമായ പൊഖാരയിൽ നിന്ന് ജോംസോമിലേക്ക് പോകുകയായിരുന്ന വിമാനമാണ് കാണാതായത്. പത്തൊൻപത് യാത്രക്കാരും മൂന്ന് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്.
‘മുസ്താങ് ജില്ലയിലെ ജോംസോമിന് മുകളിലുള്ള ആകാശപാതയിൽ വിമാനം എത്തിയിരുന്നു. തുടർന്ന് വിമാനം ധൗലഗിരി പർവതത്തിലേക്ക് വഴിതിരിച്ചുവിട്ടു, അതിനുശേഷം വിമാനവും കൺട്രോൾ റൂമുമായുള്ള ബന്ധം നഷ്ടപ്പെട്ടു. . വിമാനത്തിനായി തിരച്ചിൽ തുടരുന്നു.’-ചീഫ് ഡിസ്ട്രിക് ഓഫീസർ നേത്ര പ്രസാദ് ശർമ്മ പറഞ്ഞു. താരാ എയർലൈൻസിന്റെ 9 NAET ഇരട്ട എഞ്ചിൻ വിമാനമാണ് കാണാതായത്. പ്രഭാകർ പ്രസാദ് ഗിമിരെ എന്നയാളാണ് വിമാനത്തിന്റെ പൈലറ്റെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
Discussion about this post