കൊയിലാണ്ടി: ദേശീയപാതയിൽ കൊല്ലം ടൗണിൽ നെല്യാടി റോഡ് ജങ്ങ്ഷനിലെ കുഴി അപകട ഭീഷണി ഉയർത്തുന്നു. ഇരുചക്രവാഹനങ്ങൾ അടക്കം അപകടത്തിൽ പെടുന്നത് പതിവാണ്.
ദേശീയ പാതയിൽ നിന്നും നെല്ല്യാടി ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ ഏറെയുപയോഗിക്കുന്നതായത് കൊണ്ട് തിരക്കേറിയ പാതയാണിത്. തൊട്ടടുത്ത് തന്നെ റെയിൽവേ ഗേറ്റുമുണ്ട്. ദേശീയ പാതയിലേക്ക് കയറുന്നിടത്ത് തന്നെ വലിയ കുഴി രൂപപ്പെട്ടത് കാരണം ഒച്ചിഴയുന്ന വേഗമേ വാഹനങ്ങൾക്കുള്ളൂ. ഇത് ദേശീയ പാതയിലും നെല്ല്യാടി റോഡിലും ചില സമയത്ത് മണിക്കൂകൂറുകളോളമുള്ള ഗതാഗത തടസ്സത്തിന്
കാരണമാകുന്നുണ്ട്. ഇരുചക്രവാഹനങ്ങൾ കല്ലിൽ തട്ടി കുഴിയിൽ വീണ്ടുണ്ടാകുന്ന അപകടങ്ങളും പതിവാകുകയാണ്.
Discussion about this post